കായികം

ഹര്‍ദിക് പാണ്ഡ്യ അല്ല; ലോകകപ്പ്, ഏഷ്യാ കപ്പ് പോരില്‍ ഈ സൂപ്പർ താരം ഇന്ത്യന്‍ വൈസ് ക്യാപ്റ്റനാകും?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ആരാധകര്‍ ആകാംക്ഷയില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഡെപ്യൂട്ടി സ്ഥാനത്തേക്ക് ആരെത്തുമെന്ന കൗതുകമാണ് ടീം തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ കാര്യം. 

പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹര്‍ദിക് പാണ്ഡ്യ ആയിരിക്കില്ല വൈസ് ക്യാപ്റ്റന്‍ എന്നാണ്. പരിക്ക് മാറി ഇന്ത്യന്‍ ക്യാപ്റ്റനായി അയര്‍ലന്‍ഡ് പര്യടനത്തിലുള്ള പേസ് സൂപ്പര്‍ സ്റ്റാര്‍ ജസ്പ്രിത് ബുമ്ര വൈസ് ക്യാപ്റ്റനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏഷ്യാ കപ്പിലും ലോകകപ്പിലും ബുമ്രയായിരിക്കും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ എന്നാണ് വിവരം. സീനിയോറിറ്റിയും നേരത്തെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായതും ബുമ്രയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. 

നാളെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത്. ന്യൂഡല്‍ഹിയില്‍ പ്രത്യേക യോഗം ഇതിനായി ചേരും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരും യോഗത്തിലുണ്ടാകും. 

ലോകകപ്പ് കൂടി മുന്നില്‍ കണ്ടായിരിക്കും ടീം സെലക്ഷന്‍. ഏഷ്യാ കപ്പിനായി 17 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഈ 17 അംഗങ്ങളില്‍ ചില മാറ്റങ്ങളുമായിട്ടായിരിക്കും ലോകകപ്പ് സംഘം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു