കായികം

ആദ്യം ചമീര, പിന്നാലെ ഹസരങ്ക, ലഹിരു കുമാര, ഇപ്പോള്‍ മധുഷങ്കയും പുറത്ത്; ബൗളര്‍മാരുടെ പരിക്കില്‍ നട്ടം തിരിഞ്ഞ് ശ്രീലങ്ക

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനു നാളെ തുടക്കമാകാനിരിക്കെ ആശങ്കകള്‍ ഒഴിയാതെ ശ്രീലങ്ക. നാലാമതൊരു ബൗളര്‍ക്ക് കൂടി പരിക്കേറ്റ് പുറത്തായതാണ് അവരുടെ ഏറ്റവും പുതിയ തലവേദന. പേസര്‍ ദില്‍ഷന്‍ മധുഷങ്കയ്ക്കാണ് പരിക്കേറ്റത്. 

ടീമിലെ നിര്‍ണായക താരങ്ങളായ പേസര്‍ ദുഷ്മന്ത ചമീര, വാനിന്ദു ഹസരങ്ക, ലഹിരു കുമാര എന്നിവര്‍ക്കാണ് നേരത്തെ പരിക്കേറ്റത്. ഇതില്‍ ഹസരങ്ക ആദ്യ ഒന്ന്, രണ്ട് മത്സരങ്ങളില്‍ കളിക്കില്ലെങ്കിലും പിന്നീട് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മറ്റു താരങ്ങളുടെ കാര്യത്തില്‍ ഈ പ്രതീക്ഷയും ഇല്ല. 

പരിശീലന മത്സരത്തിനിടെയാണ് മധുഷങ്കയ്ക്കു പരിക്കേറ്റത്. ഏഷ്യാ കപ്പിനു പുറമേ താരത്തിന്റെ സേവനം ലോകകപ്പിലും ലങ്കയ്ക്ക് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്