കായികം

ഇന്ത്യൻ പതാകയിൽ ഓട്ടോ​ഗ്രാഫ് ചോദിച്ചു; ആരാധികയ്‌ക്ക് ടീ ഷർട്ടിൽ ഒപ്പിട്ടു നൽകി നീരജ് ചോപ്ര, കയ്യടി

സമകാലിക മലയാളം ഡെസ്ക്

ബുഡാപെസ്റ്റ്:  ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലേക്ക് ആദ്യ സ്വര്‍ണ മെഡല്‍ കൊണ്ടുവന്ന് ചരിത്രം കുറിച്ചിരിക്കുകയാണ് 25കാരനായ നീരജ് ചോപ്ര. താരത്തെ അഭിനന്ദിക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി ആരാധകരുടെ തിരക്കാണ്. അതിനിടെയാണ് നീരജിന്റെ കടുത്ത ആരാധികയായ ഒരു
ഹംഗേറിയന്‍ വനിത അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് തേടിയെത്തിയത്.

ഇന്ത്യന്‍ പതാകയിലായിരുന്നു അവര്‍ ഓട്ടോഗ്രാഫ് ചോദിച്ചത്. എന്നാല്‍ ആരാധികയുടെ ആവശ്യം അദ്ദേഹം സ്‌നേഹപൂര്‍വം നിരസിച്ചു. തുടര്‍ന്ന് ആരാധികയ്‌ക്ക് അവരുടെ ടീ ഷര്‍ട്ടിന്റെ സ്ലീവില്‍ ഓട്ടോഗ്രാഫ് എഴുതി നല്‍കി. 2002 ലെ ഇന്ത്യൻ ഫ്ലാഗ് ചട്ടപ്രകാരം ദേശീയ പതാകയിൽ ഒരു തരത്തിലുള്ള എഴുത്തുകളും അനുവദിക്കുന്നില്ല.

നീരജ് ആരാധികയ്ക്ക് ഓട്ടോഗ്രാഫ് നല്‍കുന്ന ചിത്രം സോഷ്യല്‍മീഡിയയില
ടക്കം വൈറലായി. ജൊനാതന്‍ സെല്‍വരാജ് എന്ന മാധ്യമപ്രവര്‍ത്തകനാണ്  ചിത്രം പകര്‍ത്തിയത്. നീരജിന്റെ പക്വമായ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും