കായികം

55.75 ശരാശരിയില്‍ 223 റണ്‍സ്; ഋതുരാജിന് റെക്കോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി 20ല്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ച ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിന് റെക്കോര്‍ഡ്. അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ 55.75 ശരാശരിയില്‍ 223 റണ്‍സാണ് ഗെയ്ക്‌വാദ് അടിച്ചുകൂട്ടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി 20 പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് കണ്ടെത്തിയ താരം എന്ന നേട്ടമാണ് ഋതുരാജിനെ തേടിയെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്റെ ഗുപ്റ്റിലിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഗെയ്ക്‌വാദ് തിരുത്തിയത്. 2021ല്‍ അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഗുപ്റ്റില്‍ 218 റണ്‍സാണ് നേടിയത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര 4-1നാണ് ഇന്ത്യ ജയിച്ചത്. നാലുമത്സരങ്ങളിലും മികച്ച ബാറ്റിങ് കാഴ്ചവെച്ച ഋതുരാജിന് എന്നാല്‍ അഞ്ചാമത്തെ മത്സരത്തില്‍ ആ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. പത്തുറണ്‍സ് മാത്രമാണ് സമ്പാദ്യം. 

എങ്കിലും കഴിഞ്ഞ നാലുമത്സരങ്ങളിലെ അവിശ്വസനീയമായ പ്രകടനത്തിലൂടെ ഋതുരാജ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കുകയായിരുന്നു. ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ ഇന്ത്യന്‍ താരങ്ങളില്‍ കെ എല്‍ രാഹുലിനും വിരാട് കോഹ് ലിക്കും താഴെ മൂന്നാം സ്ഥാനം എന്ന നേട്ടവും ഋതുരാജിനെ തേടിയെത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍