കായികം

ടോസ് ദക്ഷിണാഫ്രിക്കക്ക്; ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു

സമകാലിക മലയാളം ഡെസ്ക്

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. 

ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍, മഴ കളി മുടക്കിയ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. 2015ന് ശേഷം ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി-20 പരമ്പര കൈവിട്ടിട്ടില്ല. അതുകൊണ്ടു തന്നെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും വിജയം കൂടിയേ തീരൂ.

അതേസമയം പരമ്പര കൈവിട്ടുപോകില്ലെന്ന് ഉറപ്പാക്കിയ എയ്ഡന്‍ മാര്‍ക്രത്തിനും സംഘത്തിനും ഇന്നു ജയിച്ചാല്‍ 2-0 ന് പരമ്പര സ്വന്തമാക്കാം.
ജൊഹന്നാസ്ബര്‍ഗില്‍ ഇതുവരെ കളിച്ച 4 ടി20 മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യയാണ് വിജയിച്ചത്. ഇതുവരെ ഇവിടെ നടന്ന 32 ടി20 മത്സരങ്ങളില്‍ 17 മത്സരവും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്