കായികം

'പന്ത്രണ്ട് വയസിനപ്പുറം ജീവിച്ചിരിക്കുമെന്ന് കരുതിയില്ല, ഗുരുതര വൃക്കരോഗം പിടിപെട്ടു'; വെളിപ്പെടുത്തി ഓസീസ് ഓള്‍റൗണ്ടര്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ബാല്യത്തില്‍ ഗുരുതരമായ വൃക്ക രോഗം പിടിപ്പെട്ടിരുന്നതായി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍. ചാനല്‍ സെവന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തനിക്ക് 12 വയസിനപ്പുറത്തേക്ക് ജീവിച്ചിരിക്കു മെന്ന് കരുതിയില്ല. എന്നാല്‍ രോഗത്തിനൊപ്പം ജീവിക്കാനും കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചെന്നും താരം പറഞ്ഞു. 

ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ വൃക്കരോഗം ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് സാധാരണയായി ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അള്‍ട്രാസൗണ്ട് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കാമറോണ്‍ ഗ്രീന്‍ പറഞ്ഞു.

ക്രോണിക് കിഡ്‌നി ഡിസീസ് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന രോഗമാണ്. നിര്‍ഭാഗ്യവശാല്‍, എന്റേത് രക്തത്തെ ഫില്‍ട്ടര്‍ ചെയ്യുന്നില്ലെന്നതായിരുന്നു. രണ്ടാം ഘട്ടമായപ്പോര്‍ ഇത് ഏകദേശം 60% ആയി. വിട്ടുമാറാത്ത വൃക്കരോഗം ബാധിച്ച മറ്റുള്ളവരെപ്പോലെ എനിക്ക് 
കാര്യമായി ബാധിക്കാത്തത് ഭാഗ്യമായി ഞാന്‍ കരുതുന്നു കാമറോണ്‍ ഗ്രീന്‍ പറഞ്ഞു.

വൃക്കകള്‍ പൂര്‍മായും ആരോഗ്യം വീണ്ടെടുക്കില്ലെന്നും രോഗം ഗുരുതരമാക്കുന്നത് നിതന്ത്രിക്കാന്‍ മാത്രമെ ഒരാള്‍ക്ക് കഴിയൂ എന്നും താരം പറഞ്ഞു. ക്രോണിക് കിഡ്‌നി ഡീസിസിന്റെ അഞ്ച് സ്‌റ്റേജുകളില്‍ 
രണ്ടാം സ്‌റ്റേജിലാണ് ഗ്രീന്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ

'ലോകകപ്പില്‍ വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണം'

അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ യദു എന്തിന് വീണ്ടും ബസിന് സമീപത്തെത്തി? ദുരൂഹമെന്ന് പൊലീസ്