കായികം

ഡയമെന്റകോസ് രക്ഷകനായി; പഞ്ചാബിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ്, ആറുജയവുമായി രണ്ടാം സ്ഥാനത്ത് 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് എഫ്‌സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സിന് ആറാം ജയം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയെ പരാജയപ്പെടുത്തിയത്. ദിമിത്രിയോസ് ഡയമെന്റകോസാണ് പെനല്‍റ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ഇതോടെ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു തുടരുകയാണ്.

ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ നിര പഞ്ചാബിനെതിരെ ആദ്യ പകുതിയില്‍ കിതച്ച ശേഷമാണു ലീഡെടുത്തത്.49-ാം മിനിറ്റില്‍ പഞ്ചാബ് ബോക്‌സിലേക്കു പന്തുമായി മുന്നേറിയ ഐമന്‍ പഞ്ചാബ് താരങ്ങളുടെ ഫൗളില്‍ വീണുപോകുകയായിരുന്നു. ഐമന്‍ പെനല്‍റ്റിക്കായി വാദിച്ചതോടെ റഫറി കിക്ക് അനുവദിക്കുകയായിരുന്നു. പെനല്‍റ്റി കിക്കെടുത്ത ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റകോസ് പിഴവുകളില്ലാതെ പന്തു വലയിലെത്തിച്ചു. സീസണിലെ ദിമിയുടെ അഞ്ചാം ഗോളാണ് ഇത്.

തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സിന് ഒരു ഫ്രീകിക്ക് കൂടി ലഭിച്ചു. വിബിന്‍ മോഹനന്റെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിതെറിച്ചു. 62-ാം മിനിറ്റില്‍ പ്രീതം കോട്ടാലിന്റെ ഗോള്‍ ശ്രമം പഞ്ചാബ് ഗോളി കിരണ്‍ പരാജയപ്പെടുത്തി. 72-ാം മിനിറ്റില്‍ 30 വാര അകലെനിന്നും വിബിന്‍ എടുത്ത ഷോട്ടും പഞ്ചാബ് ഗോളി പിടിച്ചെടുത്തു.അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി പഞ്ചാബ് പരിശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പിടിച്ചുനിന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു