കായികം

11.75 കോടി; ഹര്‍ഷല്‍ പട്ടേല്‍ വിലയേറിയ ഇന്ത്യന്‍ താരം; ഡാരില്‍ മിച്ചല്‍ 14 കോടിയ്ക്ക് ചെന്നൈയില്‍

സമകാലിക മലയാളം ഡെസ്ക്

ദുബൈ: പാറ്റ് കമ്മിന്‍സ് വിലയേറിയ താരമായി മാറിയ ലേലത്തില്‍ നേട്ടമുണ്ടാക്കി ന്യൂസിലന്‍ഡ് ബാറ്റര്‍ ഡാരില്‍ മിച്ചലും. താരത്തെ 14 കോടിയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചു. ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലും നേട്ടമുണ്ടാക്കി. താരത്തെ 11.75 കോടിയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 

ലേലത്തില്‍ നേട്ടമുണ്ടാക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാര്‍ഡ് കോറ്റ്‌സിയെ മുബൈ ഇന്ത്യന്‍ അഞ്ച് കോടിക്ക് ടീമിലെടുത്തു.

ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സിനും ലോട്ടറിയടിച്ചു. താരത്തെ 4.20 കോടിയ്ക്ക് പഞ്ചാബ് കിങ്‌സ് നേടി.  

ഇന്ത്യന്‍ താരം ശാര്‍ദുല്‍ ഠാക്കൂര്‍ നാല് കോടിയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തിരിച്ചെത്തി. 

അതേസമയം ലേലത്തില്‍ വന്‍ നേട്ടമുണ്ടാക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ന്യൂസിലന്‍ഡ് യുവ ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്ര 1.8 കോടിയ്ക്ക് ചെന്നൈ ടീമിലെത്തിച്ചു. വാനിന്ദു ഹസരങ്കയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 1.5 കോടി ടീമിലെത്തിച്ചു. അഫ്ഗാന്‍ താരം അസ്മതുല്ല ഒമര്‍സായ് 50 ലക്ഷത്തിനു ഗുജറാത്ത് ടൈറ്റന്‍സിലെത്തി.

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‍സ് മാറി. 20.50 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് താരത്തെ സ്വന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു