കായികം

ഐസിസി റാങ്കിങ്: ഗില്ലിനെ പിന്നിലാക്കി ബാബര്‍ അസം, ഓള്‍റൗണ്ടര്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളില്ല

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഇതോടെ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്തേക്ക് തളളപ്പെട്ടു. കഴിഞ്ഞ മാസം നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്തെത്തിയെങ്കിലും അതിനുശേഷം ഏകദിനമൊന്നും കളിച്ചിട്ടില്ല.

ആദ്യ അഞ്ച് സ്ഥാനക്കാരില്‍ മൂന്നും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. ഗില്ലിനു പുറമെ വിരാട് കോഹ് ലി, രോഹിത് ശര്‍മ എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് അഞ്ചാമത്. ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ്), ഹാരി ടെക്റ്റര്‍ (അയര്‍ലന്‍ഡ്), റാസി വാന്‍ ഡര്‍ ഡസ്സന്‍ (ദക്ഷിണാഫ്രിക്ക), ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), ഹെന്റിച്ച് ക്ലാസന്‍ (ദക്ഷിണാഫ്രിക്ക) എന്നിവരും ആദ്യ പത്തിലുണ്ട്. ശ്രേയസ് അയ്യര്‍ 12-ാം സ്ഥാനത്തേക്ക് താഴ്ന്നപ്പോള്‍ കെഎല്‍ രാഹുല്‍ 16-ാം സ്ഥാനത്തെത്തി.

ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് ഒന്നാം സ്ഥാനത്ത് തുടരുന്നു, ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് തൊട്ടുപിന്നില്‍.  മുഹമ്മദ് സിറാജ് മൂന്നാം സ്ഥാനത്തും ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്തുമാണ്. കുല്‍ദീപ് യാദവിന് എട്ടാം സ്ഥാനമാണ്. മുഹമ്മദ് ഷമി 11-ാം സ്ഥാനത്തും സ്പിന്നര്‍ രവീന്ദ്ര ജഡേജ 22-ാം സ്ഥാനത്തുമുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെയില്ല. ജഡേജയും (12) ഹര്‍ദിക് പാണ്ഡ്യയും (17) മാത്രമാണ് ആദ്യ 20ല്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; ഹോട്ടല്‍ മുറിയിയില്‍ വച്ച് മലയാളി മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; പരസ്യഏജന്റ് അറസ്റ്റില്‍

''ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം മതങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു; '' മാധവിക്കുട്ടി അന്ന് പറഞ്ഞു

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു