കായികം

അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങി, ഓസ്‌ട്രേലിയ- പാകിസ്ഥാന്‍ മത്സരം വൈകി; അസാധാരണം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയ- പാകിസ്ഥാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അസാധാരണ സംഭവത്തെ തുടര്‍ന്ന് മത്സരം വൈകി. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ ഇടവേളയ്ക്ക് ശേഷം രണ്ടാം സെഷന്‍ ആരംഭിക്കുന്നതാണ് വൈകിയത്. അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മത്സരം നിശ്ചയിച്ച സമയത്ത് പുനരാരംഭിക്കാന്‍ കഴിയാതെ വരികയായിരുന്നു.

തേര്‍ഡ് അമ്പയറായ റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത് ആണ് ലിഫ്റ്റില്‍ കുടുങ്ങിയത്. അല്‍പ്പസമത്തിനകം പ്രശ്‌നം പരിഹരിച്ചു. റിച്ചാര്‍ഡ് തേര്‍ഡ് അമ്പയര്‍ സീറ്റില്‍ എത്തിയതോടെ മത്സരം പുനരാരംഭിക്കുകയും ചെയ്തു. അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മത്സരം വൈകിയ അസാധാരണ സംഭവം സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ബോക്‌സിങ് ഡേ മത്സരം നടക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സ് 318 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് 264 റണ്‍സ് മാത്രമേ കണ്ടെത്താന്‍ സാധിച്ചുള്ളൂ. രണ്ടാം ഇന്നിംഗ്‌സില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയിലാണ്. ഏകദേശം 200 റണ്‍സിന് മുകളില്‍ ഓസ്‌ട്രേലിയ ലീഡ് ചെയ്യുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം