കായികം

മലപ്പുറത്ത് നിന്ന് ആറാം ക്ലാസുകാരന്റെ 'അത്ഭുതഗോള്‍'; സൂപ്പര്‍താരമായി അന്‍ഷിദ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കുട്ടികളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറത്തുകാരനായ ആറാം ക്ലാസുകാരന്റെ 'അത്ഭുതഗോള്‍' സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. മനോഹരമായ ബാക്ക് ഹീല്‍ പ്രയോഗത്തിലൂടെയാണ് അരീക്കോട് കുനിയിലെ അല്‍ അന്‍വര്‍ യുപി സ്‌കൂളിലെ അന്‍ഷിദ് വലയിലെത്തിച്ചത്. അന്‍ഷിദിന്റെ സുന്ദഗോള്‍ ഇതിനകം ഇന്ത്യന്‍ സൂപ്പര്‍ ലീഗും അവരുടെ സാമൂഹികമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.

പാണ്ടിക്കാട് ചെമ്പ്രശ്ശേരി എയുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 12 ടൂര്‍ണമെന്റിലായിരുന്നു ഈ അപൂര്‍വ ഗോള്‍ പിറന്നത്. കോച്ച് കെപി ഇംദാദ് മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ക്ലബ്ബിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. അവിടെ നിന്ന് പല വഴി വൈറലായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെത്തിയത്.

മന്ത്രിമാരായ വി ശിവന്‍കുട്ടിയും അഹമ്മദ് ദേവര്‍ കോവിലും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മാത്രമായി ഈ വിഡിയോ ഇതിനകം രണ്ടുലക്ഷത്തിലധികം പേരാണ് കണ്ടത്. രാജ്യം അറിയുന്ന മികച്ച കളിക്കാരനാവുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് അന്‍ഷിദ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി