കായികം

ട്വന്റി 20 വനിത ലോകകപ്പിന് ഇന്ന് തുടക്കം; ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍ : വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. രാത്രി 10.30 നാണ് മത്സരം.

ലോകകപ്പില്‍ 10 ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളും ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് ടീമുകളുമുണ്ട്. 

ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലെത്തും. 23നും 24നുമാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക.  ഫൈനല്‍ 26ന് നടക്കും.

ഇന്ത്യയുടെ ആദ്യകളി ഞായറാഴ്ച വൈകിട്ട് 6.30ന് പാകിസ്ഥാനെതിരെയാണ്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാണ്. ഇന്ത്യ കഴിഞ്ഞതവണ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍