കായികം

കേപ് ടൗണില്‍ 'ബ്ലോക്ക്ബസ്റ്റര്‍'-  ടി20 ലോകകപ്പില്‍  ഇന്ത്യ- പാകിസ്ഥാന്‍ വനിതകള്‍ നേര്‍ക്കുനേര്‍

സമകാലിക മലയാളം ഡെസ്ക്

കേപ് ടൗണ്‍: മറ്റൊരു ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ആരാധകര്‍. വനിതാ ടി20 ലോകകപ്പ് പോരാട്ടത്തിലാണ് ഇന്ത്യയും ബദ്ധവൈരികളായ പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് ബ്ലോക്ക്ബസ്റ്റര്‍. വിജയത്തോടെ ലോകകപ്പില്‍ മികച്ച തുടക്കമിടാനാണ് ഇന്ത്യ ഇറങ്ങുന്നത്. 

ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ 52 റണ്‍സ് വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍. നിലവില്‍ ടി20 റാങ്കിങില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം. പാകിസ്ഥാനാകട്ടെ അവസാന സന്നാഹ മത്സരം തോറ്റാണ് എത്തുന്നത്. റാങ്കിങില്‍ ഏഴാമതാണ് പാക് വനിതകള്‍. 

പാകിസ്ഥാനുമായുള്ള നേര്‍ക്കുനേര്‍ പോരില്‍ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. 13 തവണ ഏറ്റുമുട്ടിയപ്പോള്‍ അതില്‍ പത്ത് തവണയും വിജയം ഇന്ത്യക്കൊപ്പം നിന്നു. ലോകകപ്പില്‍ ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് വിജയവുമായി അവിടെയും ഇന്ത്യ മുന്നില്‍ നില്‍ക്കുന്നു.  

ബാറ്റിങില്‍ ഓപ്പണര്‍ സ്മൃതി മന്ധാന കളിക്കില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. പരിക്കാണ് താരത്തിന് വിനയായത്. അണ്ടര്‍ 19 ലോകകപ്പില്‍ ക്യാപ്റ്റനായി ടീമിനെ മുന്നില്‍ നിന്ന് നയിച്ച് കിരീടവുമായി സീനിയര്‍ ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ഷെഫാലി വര്‍മയുടെ മിന്നും ഫോം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരുടെ സാന്നിധ്യവും ഇന്ത്യക്ക് കരുത്താണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്