കായികം

എട്ടുഗോള്‍ ത്രില്ലറില്‍ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് ആവേശ സമനില 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ സമനില. ആദ്യപകുതിയില്‍ 4-1 ന് പിന്നില്‍ നിന്ന ശേഷമാണ് കേരളത്തിന്റെ ​ഗംഭീര തിരിച്ചു വരവ്. 

കേരളത്തിനു വേണ്ടി വിശാഖ് മോഹനന്‍, നിജോ ഗില്‍ബര്‍ട്ട്, അര്‍ജുന്‍ വി, ജോണ്‍ പോള്‍ ജോസ് എന്നിവര്‍ ഗോളുകള്‍ നേടി. മഹാരാഷ്ട്രയ്ക്ക് വേണ്ടി സൂഫിയാന്‍ ഷെയ്ഖ് രണ്ടു ഗോള്‍ നേടി. ഹിമാന്‍ഷു പാട്ടീല്‍, സുമിത് ഭണ്ഡാരി എന്നിവര്‍ ഓരോ ഗോള്‍ വീതം അടിച്ചു. 

സമനിലയോടെ കേരളത്തിന്റെ സെമി ഫൈനല്‍ പ്രതിക്ഷ നിലനിര്‍ത്തി. സമനിലയില്‍ കയറാന്‍ ഇനിയുള്ള മത്സരങ്ങള്‍ കേരളത്തിന് വിജയിക്കണം. ഇതോടൊപ്പം മറ്റു ടീമുകളുടെ മത്സരഫലവും കേരളത്തിന് നിര്‍ണായകമാണ്. ഒഡീഷ, പഞ്ചാബ് ടീമുകളെയാണ് കേരളം ഇനി നേരിടേണ്ടത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു