കായികം

സ്മൃതി ഇന്നിറങ്ങുമോ?; വിജയത്തുടര്‍ച്ച തേടി ഹര്‍മന്‍പ്രീതും സംഘവും; എതിരാളി വെസ്റ്റിന്‍ഡീസ്

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ രണ്ടാം ജയം തേടി ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ എതിരാളി. പാകിസ്ഥാനെതിരെ നേടിയ തകര്‍പ്പന്‍ വിജയം തുടരുക ലക്ഷ്യമിട്ടാണ് ഹര്‍മന്‍ പ്രീതും സംഘവും ഇറങ്ങുന്നത്. 

ടീമിലേക്ക് സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ഥാന മടങ്ങിയെത്തുമോ എന്നാണ് ആകാംക്ഷ. വിരലിന് പരിക്കേറ്റ സ്മൃതി പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. പകരം യാഷ്തിക ഭാട്യയാണ് ഷെഫാലിക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ് ഓപ്പണ്‍ ചെയ്തത്. 

ഇടവേളയ്ക്ക് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ ജെമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ജെമീമ 38 പന്തില്‍ 53 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജെമീമയുടെ മികവില്‍ പാകിസ്ഥാനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. 

ടൂര്‍ണമെന്റില്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നാലു പോയിന്റുള്ള ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട വെസ്റ്റ് ഇന്‍ഡീസ് പോയിന്റ് പട്ടികയില്‍ പിന്നിലാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി