കായികം

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങി

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ പരാജയമേറ്റു വാങ്ങിയതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് പറന്നു. അടുത്ത കുടുംബാം​ഗത്തിന് ​അസുഖം ​ഗുരുതരമായ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. 

ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസ്‌ട്രേലിയ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയിലെ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നഷ്ടപ്പെടാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിനിടെയാണ് കമ്മിന്‍സിന്റെ മടക്കം. 

അതേസമയം ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്‍പ് കമ്മിന്‍സ് ടീമിനൊപ്പം ചേരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ക്യാപ്റ്റന്‍ ഈ ആഴ്ച തന്നെ മടങ്ങിയെത്തുമെന്ന് ഇന്‍ഡോറില്‍ ടീമിന്റെ തയ്യാറെടുപ്പുകള്‍ക്കൊപ്പം ചേരുമെന്നും അധികൃതര്‍ പറഞ്ഞു. 

നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നില്‍ എത്തി ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി. നാഗ്പുരിലെ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ജയിച്ച ഇന്ത്യ ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റ് ആറ് വിക്കറ്റിനാണ് വിജയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു