കായികം

'പ്രത്യേക അനുഭവം', തോബ് ധരിച്ച് വാളും വീശി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

റിയാദ്: അറബ് പാരമ്പര്യ വേഷമായ തോബ് ധരിച്ച് സൗദിയുടെ പതാകയും പുതച്ച് വാളും വീശി ​ഗ്രൗണ്ടിൽ നൃത്തം ചെയ്യുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സമൂഹമാധ്യമങ്ങളിൽ സൗദി സ്ഥാപക ദിനം ആഘോഷമാക്കി ആരാധകരും. അൽ നസ്‌ർ കളിക്കാരും പരിശീലകരും സൗദി വേഷം ധരിച്ചാണ് ​ഗ്രൗണ്ടിലെ ആഘോഷത്തിൽ പങ്കെടുക്കുന്നത്.

താരം തന്നെയാണ് ട്വിറ്ററിലൂടെ ആഘോഷത്തിന്റെ വിഡിയോ പങ്കുവെച്ചത്. 'സൗദി അറേബ്യക്ക് സ്ഥാപക ദിനാശംസകൾ. അൽ നാസർ എഫ്സിയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തത് പ്രത്യേക അവുഭവ'മായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. മാഞ്ചസ്റ്റർ വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബായ അൽ-നാസറിലേക്ക് മാറിയെന്ന വാർത്ത ആരാധകരെ അമ്പരപ്പിച്ചിരുന്നു. 

കഴിഞ്ഞ വർഷം പുറത്തിറക്കിയ രാജകീയ ഉത്തരവിലൂടെയാണ് എല്ലാ വർഷവും ഫെബ്രുവരി 22 ഫൗണ്ടേഷൻ എന്ന പേരിൽ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ വാർഷിക ദിനമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനോടനുബന്ധിച്ച് രാജ്യത്തെങ്ങും വിവിധ ആഘോഷ പരിപാടികൾ നടക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''