കായികം

ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍;  ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഇന്ന്; എതിരാളി ഓസ്‌ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: വനിതകളുടെ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടും. കേപ്ടൗണ്‍ ന്യൂലാന്‍ഡ് പാര്‍ക്ക് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് മത്സരം. 

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന്റെ പ്രതികാരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് സെമിയില്‍ ഒരുങ്ങുന്നത്. നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനോട് വിജയിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്.ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം. 

കളിച്ച നാലു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ഹര്‍മന്‍ പ്രീതും സംഘവും വിജയിച്ചു. ഇംഗ്ലണ്ടിനെതിരെ മാത്രമായിരുന്നു തോല്‍വി. പരിക്ക് ഭേദമായി എത്തിയ ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ മികച്ച ഫോമാണ് ഇന്ത്യയുടെ കരുത്ത്. മധ്യനിരയില്‍ റിച്ച ഘോഷും മികച്ച ഫോമിലാണ്. ട്വന്റി 20 റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ വനിതകള്‍.

ട്വന്റി 20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണ്, വനിതാ ക്രിക്കറ്റിലെ എറ്റവും ശക്തമായ ടീമായ ഓസ്‌ട്രേലിയ. അഞ്ചു തവണ ട്വന്റി 20 ലോകകപ്പ് ജേതാക്കളായിട്ടുണ്ട്. 2021 മാര്‍ച്ചിനു ശേഷം രണ്ടു മത്സരങ്ങള്‍ മാത്രമാണ് ഓസീസ് തോറ്റത്. ട്വന്റി 20യില്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ജയവും ഓസീസിനാണ്. 

നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പിലെ നാലു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ത്രില്ലിങ്ങ് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ മറികടന്നാണ് ദക്ഷിണാഫ്രിക്ക അവസാന നാലില്‍ ഇടംപിടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍