കായികം

തകര്‍പ്പന്‍ സെഞ്ച്വറി; ചരിത്രമെഴുതി കെയ്ന്‍ വില്ല്യംസന്‍

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ഇടവേളയ്ക്ക് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്റെ പോരാട്ട മികവില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ന്യൂസിലന്‍ഡിന്റെ ഗംഭീര തിരിച്ചു വരവ്. സെഞ്ച്വറിയുമായി കിവികളെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലേക്ക് നയിക്കാന്‍ വില്ല്യംസിന് സാധിച്ചു. ഒപ്പം ഇംഗ്ലണ്ടിന് മുന്നില്‍ പൊരുതാവുന്ന വിജയ മാര്‍ജിനും ന്യൂസിലന്‍ഡ് വച്ചു. 

സെഞ്ച്വറിക്കൊപ്പം ഒരു ചരിത്ര നേട്ടവും വില്ല്യംസന്‍ സ്വന്തമാക്കി. ടെസ്റ്റ് മത്സരങ്ങളില്‍ ന്യൂസിലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരമെന്ന റെക്കോര്‍ഡ് ഇനി വില്ല്യംസന് സ്വന്തം. ഇതിഹാസ താരം റോസ് ടെയ്‌ലറുടെ റെക്കോര്‍ഡാണ് താരം പിന്തള്ളിയത്. 

7683 റണ്‍സാണ് റോസ് ടെയ്‌ലര്‍ സ്വന്തമാക്കിയത്. സെഞ്ച്വറിയോടെ വില്ല്യംസന്റെ റണ്‍സ് നേട്ടം 7787 ആയി. മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങാണ് ഏഴായിരം കടന്ന മൂന്നാമത്തെ താരം. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങുമ്പോള്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ വില്ല്യംസന് മൂന്ന് റണ്‍സ് മാത്രം മതിയായിരുന്നു. 

282 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ സഹിതം 132 റണ്‍സാണ് വില്ല്യംസന്‍ എടുത്തത്. താരത്തിന്റെ 26ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 

ഒന്നാം ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ട ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിലും പരുങ്ങിയിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 435 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ന്യൂസിലന്‍ഡിന്റെ പോരാട്ടം 209 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ ചെയ്ത അവര്‍ പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിച്ചു. 

226 റണ്‍സ് ലീഡ് വഴങ്ങിയാണ് അവര്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. വില്ല്യംസന്റെ കരുത്തില്‍ കിവികള്‍ 483 റണ്‍സ് അടിച്ചെടുത്തു. ഇംഗ്ലണ്ടിന് മുന്നില്‍ 258 റണ്‍സിന്റെ വിജയ ലക്ഷ്യം വച്ചു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെന്ന നിലയിലാണ്. ഒന്‍പത് വിക്കറ്റുകളും ഒരു ദിവസവും കൈയിലിരിക്കേ സന്ദര്‍കര്‍ക്ക് ജയത്തിലേക്ക് വേണ്ടത് 210 റണ്‍സ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍