കായികം

ലോകകപ്പ് മെഡല്‍ സംരക്ഷിക്കണം, 19 ലക്ഷം രൂപയുടെ നായയെ വാങ്ങി എമിലിയാനോ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഏറ്റവും മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയതിന് പിന്നാലെ എമിലിയാനോ മാര്‍ട്ടിനസില്‍ നിന്ന് വന്ന ആഘോഷത്തിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. അതിനിടയില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍. തന്റെ ലോകകപ്പ് മെഡല്‍ സംരക്ഷിക്കാന്‍ ഒരു നായയെ വാങ്ങിയാണ് എമിലിയാനോ ഇപ്പോള്‍ വീണ്ടും താരമാവുന്നത്. 

പ്രീമിയര്‍ ലീഗ് ക്ലബ് ആസ്റ്റണ്‍ വില്ലയുടെ ഗോള്‍കീപ്പറാണ് എമി. വെസ്റ്റ് മിഡ്‌ലന്റിലാണ് താരത്തിന്റെ താമസം. ഇവിടെ കാവലിനായി പുതിയ നായയെ സ്വന്തമാക്കിയിരിക്കുകയാണ് എമി. ബെല്‍ജിയന്‍ മാലിയോനിസ് ഇനത്തില്‍പ്പെട്ട നായയെ ആണ് എമിലിയാനോ സ്വന്തമാക്കിയത്. 

30 കിലോയോളം തൂക്കം വരുന്നതാണ് ഈ നായ. ഇതിന് 20,000 പൗണ്ട് വില വരുന്നു. പട്ടാളവും പൊലീസുമെല്ലാം ഉപയോഗപ്പെടുത്തുന്ന ഇനത്തില്‍പ്പെട്ട നായയാണ് ഇത്. എമിലിയാനോയ്ക്ക് മുന്‍പ് ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ്, ചെല്‍സി മുന്‍ താരം ആഷ്‌ലി കോള്‍ എന്നിവരും ഈ ഇനത്തില്‍പ്പെട്ട നായയെ സ്വന്തമാക്കിയിരുന്നു. 

ഖത്തര്‍ ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ലൗ സ്വീകരിച്ചതിന് പിന്നാലെ എമിലിയാനോ അശ്ലീല ആംഗ്യം കാണിച്ചതായും താരത്തിനെതിരെ ഫിഫ നടപടി എടുക്കണം എന്ന മുറവിളിയുമാണ് ശക്തമായത്. എന്നാല്‍ എമിലിയാനോയ്ക്ക് എതിരെ നടപടിയൊന്നും ഉണ്ടായില്ല. കിരീട നേട്ടത്തിന് പിന്നാലെ പല വട്ടം ഫ്രഞ്ച് താരം എംബാപ്പെയെ അധിക്ഷേപിച്ചും എമിലിയാനോ എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്