കായികം

സഞ്ജു സാംസണിന് പകരം രാഹുല്‍ ത്രിപാഠി? ട്വന്റി20 പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങും. പരിക്കിനെ തുടര്‍ന്ന് സഞ്ജു സാംസണിന് പരമ്പര നഷ്ടമായി. സഞ്ജുവിന് പകരം രാഹുല്‍ ത്രിപാഠി പ്ലേയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത. 

കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്നാണ് സഞ്ജുവിന് പരമ്പര നഷ്ടമായത്. ഇന്ത്യന്‍ ട്വന്റി20 ടീമില്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് രാഹുല്‍ ത്രിപാഠി. പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ നാലാമനായാണ് സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തത്. സഞ്ജുവിന് പകരം പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ പ്ലേയിങ് ഇലവനിലേക്ക് ജിതേഷ് എത്താനുള്ള സാധ്യത കുറവാണ്. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സിന് വേണ്ടി രാഹുല്‍ ത്രിപാഠി 413 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. 160 ആണ് സ്‌ട്രൈക്ക്‌റേറ്റ്. മഹാരാഷ്ട്രാ താരമായ ത്രിപാഠി സ്വന്തം ഗ്രൗണ്ടില്‍ ട്വന്റി20 അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്...

ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും തുടരാനാണ് സാധ്യത. ഋതുരാജ് ഗയ്ക് വാദിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരും. ബൗളിങ്ങിലേക്ക് വരുമ്പോള്‍ ഡെത്ത് ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേല്‍ റണ്‍സ് വഴങ്ങുന്നത് ഇന്ത്യക്ക് തലവേദനയാണ്. അര്‍ഷ്ദീപ് സിങ് പ്ലേയിങ് ഇലവനിലേക്ക് വന്നാല്‍ ഹര്‍ഷല്‍ പട്ടേലിന് പുറത്തിരിക്കേണ്ടി വന്നേക്കും. ആദ്യ ട്വന്റി20യില്‍ മികവ് കാണിച്ച ശിവം മവിയേയും ഉമ്രാന്‍ മാലിക്കിനേയും ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍