കായികം

ഗുവാഹത്തി ഏകദിനം: ലങ്കയ്ക്ക് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിങ്ങ്; സൂര്യകുമാറും ഇഷാന്‍ കിഷനും ഇല്ല

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ സനക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുവാഹത്തി ബരാസ്പര സ്റ്റേഡിയത്തിലാണ് മത്സരം. 

ഇന്ത്യന്‍ ടീമില്‍ നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍ എന്നിവര്‍ തിരിച്ചെത്തി. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെ ഒഴിവാക്കി. പേസര്‍ ജസ്പ്രീത് ബുംറയുമില്ല. രാഹുലാണ് വിക്കറ്റ് കീപ്പര്‍.

ട്വന്റി 20 യിലെ വിജയശില്‍പ്പി സൂര്യകുമാര്‍ യാദവിന് പകരം നാലാം നമ്പറില്‍ ശ്രേയസ്സ് അയ്യര്‍ കളിക്കും. ഇഷാന്‍ കിഷന് പകരം ശുഭ്മാന്‍ ഗില്ലാണ് രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. 

ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക് എന്നിവരാണ് ഇന്ത്യന്‍ ഇലവനിലിടം പിടിച്ച മറ്റു താരങ്ങള്‍. ലങ്കയ്ക്ക് വേണ്ടി പേസര്‍ ദില്‍ഷന്‍ മധുസങ്ക ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം