കായികം

സ്ത്രീവിലക്കില്‍ പ്രതിഷേധം; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറി

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറി. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം രാജ്യത്തെ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകളില്‍ പ്രതിഷേധിച്ചാണ് ഓസീസിന്റെ പിന്മാറ്റം. മാര്‍ച്ചില്‍ യുഎഇയില്‍ വെച്ച് മത്സരം നടത്താനായിരുന്നു ധാരണയായിരുന്നത്. 

വിദ്യാഭ്യാസം, ജോലി തുടങ്ങിയ രംഗത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താലിബാന്‍ ഭരണകൂടം കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കായികമേഖലയിലും സ്ത്രീകള്‍ക്ക് നിയന്ത്രണമാണ്. ഈ സാഹചര്യത്തില്‍ ആ രാജ്യവുമായി കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. 

അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പെടെ ലോകത്തെമ്പാടും, സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ കായികമേഖലയുടെ വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതിജ്ഞാബദ്ധമാണ്. അതേസമയം അഫ്ഗാനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ബന്ധം തുടരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?