കായികം

സഞ്ജു പുറത്ത്, പൃഥ്വി അകത്ത്; ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ കത്തുന്ന ഫോമിലുള്ള പൃഥ്വി ഷായ്ക്ക് ഒടുവില്‍ ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടി. ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമിലാണ് പൃഥ്വി ഇടം കണ്ടെത്തിയത്. ഇടവേളയ്ക്ക് ശേഷമാണ് താരം ടീമിൽ തിരിച്ചെത്തുന്നത്.

ഹര്‍ദിക് പാണ്ഡ്യ തന്നെയാണ് ടി20 ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റന്‍. ശ്രീലങ്കന്‍ പരമ്പരയ്ക്കു പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയിലും രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം അനുവദിച്ചു. 

പരിക്കേറ്റ് ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് പുറത്തായ മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. വ്യക്തിപരമായ കാരണങ്ങളുള്ളതിനാല്‍ കെഎല്‍ രാഹുലിനേയും ടീമിലേക്ക് പരിഗണിച്ചില്ല. ഹര്‍ഷല്‍ പട്ടേലിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഋഷഭ്  പന്ത്, രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ഏകദിനത്തില്‍ കെഎസ് ഭരത് വിക്കറ്റ് കീപ്പറാകും. 

ടി20 ടീം: ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.

ഏകദിന ടീം: രോഹിത് ശര്‍മ, (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത്, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി