കായികം

'നിങ്ങൾ പറയും അഹങ്കാരമെന്ന്, ഇതിഹാസം പറയും മികവിനുള്ള വിശപ്പാണ് വിജയം!'- കോഹ്‌ലി പ്രചോദിപ്പിക്കുന്നവൻ; ശ്രീലങ്കൻ താരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിലെ പോസ്റ്റർ ബോയ് വിരാട് കോഹ്‌ലി നിരവധി റെക്കോർഡുകളുടെ തോഴനാണ്. മികവില്ലായ്മയുടെ അധ്യായം മടക്കി ​ഗംഭീര തിരിച്ചു വരവാണ് കോഹ്‌ലി ഇപ്പോൾ നടത്തുന്നത്. അതേസമയം താരത്തിന്റെ അ​ഗ്രസീവായ ​ഗ്രൗണ്ടിലെ രീതികൾ തെറ്റിദ്ധാരണയ്ക്കും ഇടയാക്കാറുണ്ട്. പക്ഷേ ഇതൊന്നും തന്നെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് കോഹ്‌ലി തന്നെ ഉറപ്പാക്കുന്നു. 

കോഹ്‌ലിയുടെ പോരാടാനുള്ള, തിരിച്ചെത്താനുള്ള മനോഭാവത്തെ പരോക്ഷമായി സൂചിപ്പിച്ച് അഭിനന്ദനവുമായി ശ്രീലങ്കൻ താരം ചമിക കരുണരത്നെ ഇപ്പോൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നു. നിരന്തരം, വിജയങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഈ മനുഷ്യന്റെ ഉള്ളു നിറയെ എന്ന് ചമിക സൂചിപ്പിക്കുന്നു. 

'ആളുകൾ പറയുന്നു ഇത് അഹങ്കാരമാണ്, ക്യാമറകൾക്ക് വേണ്ടിയാണെന്ന്. ഷോയെന്ന് ചിലർ... എന്നാൽ ഇതിഹാസം പറയുന്നു. ഞാൻ വിശപ്പാണ് കാണുന്നത്. വിശപ്പുള്ളിടത്തോളം മികച്ചവനായിരിക്കു. നിങ്ങൾ വിജയിക്കും.'

കോഹ്‌ലിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കിട്ടായിരുന്നു ശ്രീലങ്കൻ താരത്തിന്റെ കുറിപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ