കായികം

പോണ്ടിങ്ങിനെയും സേവാഗിനെയും മറികടക്കുമോ?; ന്യൂസിലന്‍ഡിനെതിരെ പുതുചരിത്രമെഴുതാന്‍ കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്


ഹൈദരബാദ്: ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയില്‍ വീരാട് കോഹ്‌ലി ക്രിക്കറ്റില്‍ പുതു ചരിത്രം രചിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ സെഞ്ച്വുറികളുടെ എണ്ണത്തില്‍ സച്ചിനൊപ്പം എത്തുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.

സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ കോഹ്‌ലിക്ക് വേണ്ടത് മൂന്നേ മൂന്ന് സെഞ്ച്വറിയാണ്. കോഹ് ലിയാകട്ടെ ഇതിനകം 46 സെഞ്ച്വുറികള്‍ നേടിയിട്ടുണ്ട്. സച്ചിനേക്കാള്‍ വേഗത്തിലാണ് കോഹ്‌ലി നാഴികക്കല്ലുകള്‍ പിന്നിടുന്നത്. 259-ാം ഇന്നിങ്‌സിലാണ് വീരാട് 46-ാം ഏകദിന സെഞ്ച്വറിയില്‍ എത്തിയത്.

ന്യൂസിലന്‍ഡിനെതിരെ കൂടുതല്‍ സെഞ്ച്വറി നേടിയവരെ മറികടക്കാന്‍ വീരാടിന് വേണ്ടത് രണ്ടേ രണ്ടു സെഞ്ച്വറികള്‍ മാത്രമാണ്. നിലവില്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയ സച്ചിനും ജയസൂര്യക്കുമൊപ്പമാണ് കോഹ്‌ലിയുടെ സ്ഥാനം. ആറ് സെഞ്ച്വറികള്‍ നേടിയ റിക്കിപോണ്ടിങ്ങും സേവാഗുമാണ് കോഹ്‌ലിക്ക് മറികടക്കാനുള്ളത്.

പുതുവര്‍ഷത്തില്‍ മിന്നുന്ന പ്രകടനമാണ് കോഹ്‌ലിയുടേത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിനപരമ്പരയില്‍ മൂന്നില്‍ രണ്ടിലും കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു.  ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ 166 റണ്‍സടിച്ചതോടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി (21) എന്ന നേട്ടം സച്ചിനെ മറികടന്ന് കോഹ്‌ലി സ്വന്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ