കായികം

ഓരോ മത്സരവും നിര്‍ണായകം; വിജയം തേടി ബ്ലാസ്‌റ്റേഴ്‌സ്; എതിരാളി ഗോവ എഫ്‌സി 

സമകാലിക മലയാളം ഡെസ്ക്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും. ഗോവയിലെ ഫറ്റോര്‍ഡ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇനിയുള്ള ഏഴു മത്സരങ്ങളില്‍ നാലും എതിരാളികളുടെ മൈതാനത്ത് ആയതിനാല്‍ ഓരോ മത്സരവും ബ്ലാസ്‌റ്റേഴ്‌സിനു നിര്‍ണായകമാണ്. 

നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഗോവ ആറാം സ്ഥാനത്തുമാണ്. ഈ സീസണില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഗോവയെ തകര്‍ത്തത് ബ്ലാസ്‌റ്റേഴ്‌സിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നാലു മഞ്ഞക്കാര്‍ഡുകള്‍ കണ്ട കെ പി രാഹുലിന് ഇന്നു കളിക്കാനാവില്ല. പ്രതിരോധത്തില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ പരുക്കും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. 

വിലക്കിനു ശേഷം വിങ് ബാക്ക് സന്ദീപ് സിങ് ടീമിലേക്ക് മടങ്ങിയെത്തും. ലൂണ-കല്യൂഷ്‌നി-ഡയമന്റകോസ് ത്രയത്തിന്റെ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷയോടെ നോക്കുന്നത്. ഒപ്പം സഹല്‍ കൂടിയെത്തുമ്പോള്‍ ഗോവന്‍ പ്രതിരോധം മറികടക്കാനാകുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് കണക്കുകൂട്ടുന്നു. 

കഴിഞ്ഞ എവേ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് കേരള ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോറ്റിരുന്നു. അതേസമയം തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ പരാജയപ്പെട്ടതിന്റെ ക്ഷീണവുമായാണ് ഗോവന്‍ ടീം ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനെത്തുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'