കായികം

'ഋഷഭ് പന്ത് വേഗം സുഖം പ്രാപിക്കണം'; ഉജ്ജയിനി മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി ഇന്ത്യന്‍ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിനായി ഇന്‍ഡോറിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പുരാതന ക്ഷേത്രമായ ഉജ്ജയിനിയിലെത്തി പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നീ താരങ്ങളും ഇന്ത്യന്‍ ടീമിലെ സ്റ്റാഫുകളും അടങ്ങുന്ന സംഘമാണ് ഉജ്ജയിനിയിലെ മഹാകലേശ്വര്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. 

ക്ഷേത്രത്തില്‍ രാവിലെ നടന്ന ഭസ്മ ആരതിയിലും താരങ്ങള്‍ പങ്കെടുത്തു. വാഹനാപകടത്തില്‍ പരിക്കേറ്റ യുവതാരം ഋഷഭ് പന്ത് വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനായാണ് തങ്ങള്‍ പ്രാര്‍ത്ഥിച്ചതെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു.  ഋഷഭ് പന്തിന്റെ തിരിച്ചു വരവ് ഇന്ത്യന്‍ ടീമിന് വളരെ പ്രധാനപ്പെട്ടതാണെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനം നാളെ നടക്കും. ഏകദിന മത്സരം നടക്കുന്ന ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിനും 50 കിലോമീറ്റര്‍ ദൂരെയാണ് ഉജ്ജയിനി. ന്യൂസിലന്‍ഡിനെതിരായ പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞു. എങ്കിലും അവസാന മത്സരവും ഇന്ത്യ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു