കായികം

പരമ്പര തൂത്തുവാരി ഇന്ത്യ; ലോക റാങ്കിങ്ങില്‍ ഒന്നാമത് 

സമകാലിക മലയാളം ഡെസ്ക്

ഇൻഡോർ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും ജയം ഇന്ത്യക്ക്. 386 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനെ 90 റൺസിന് തകർത്താണ് ഇന്ത്യയുടെ ജയം. ഓപ്പണർ ദേവോൺ കോൺവേ സെഞ്ചുറി നേടിയെങ്കിലും 41.2 ഓവറിൽ 295 റൺസിന് കിവികൾ ഓൾ ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ രോഹിത് ശർമ്മ, ശുഭ്‌മാൻ ഗിൽ എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ 50 ഓവറിൽ 9 വിക്കറ്റിന് 385 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനാകട്ടെ തുടക്കം തന്നെ തകർച്ച നേരിടേണ്ടിവന്നു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ പന്തിൽ ഫിൻ അലൻ പുറത്തായി. പക്ഷെ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ദേവോൺ കോൺവേയും ഹെൻ‌‌റി നിക്കോൾസും ചേർന്ന് സ്കോർ 100 കടത്തി. അധികം വൈകാതെ 15-ാം ഓവറിൽ 40 പന്തിൽ 42 റൺസെടുത്ത് നിക്കോൾസ് എൽബിയിൽ പുറത്തായി. മറുവശത്ത് ദേവോൺ കോൺവേ 71 പന്തിൽ സെഞ്ചുറി നേടി. 

31 പന്തിൽ 24 റൺസെടുത്ത ഡാരിൽ മിച്ചൽ പുറത്തായതിന് പിന്നാലെ നായകൻ ടോം ലാഥം, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, ലോക്കീ ഫെർഗ്യൂസ്, ജേക്കബ് ഡഫി, മിച്ചൽ സാൻറ്‌നർ എന്നിവർ തുടരെ പുറത്തായതോടെ പരാജയം സമ്പൂർണമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

പ്രണയം നിരസിച്ചു, ഉറങ്ങിക്കിടന്ന 20കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

സിനിമാ നിര്‍മാണത്തിന് 2.75 കോടി വാങ്ങി പറ്റിച്ചു, ജോണി സാഗരിഗ അറസ്റ്റില്‍

വൈറസിന് ജനിതക മാറ്റം? മഞ്ഞപ്പിത്ത ജാ​ഗ്രത കൈവിടരുതെന്ന് ആരോഗ്യവകുപ്പ്, ലക്ഷണങ്ങൾ

ഞായറാഴ്ച വരെ ശക്തമായ വേനല്‍മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത