കായികം

സോബേഴ്‌സിനും കാലിസിനുമൊപ്പം സ്റ്റോക്‌സ്; ആദ്യ ഇംഗ്ലീഷ് താരമെന്ന നേട്ടവും; അപൂര്‍വ റെക്കോര്‍ഡുകള്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല ഫോമില്‍ ബാറ്റേന്തുന്ന ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ഇതിഹാസ താരങ്ങള്‍ക്കൊപ്പം. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് തോളിലേറ്റി 80 റണ്‍സ് കണ്ടെത്തിയ സ്‌റ്റോക്‌സ് അപൂര്‍വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 

മൂന്നാം ടെസ്റ്റില്‍ 80 റണ്‍സെടുത്ത സ്റ്റോക്‌സ് ടെസ്റ്റ് കരിയറില്‍ 6,000 റണ്‍സ് പൂര്‍ത്തിയാക്കി. ടെസ്റ്റില്‍ 6,000 റണ്‍സും 150നു മുകളില്‍ വിക്കറ്റുകളും നേടുന്ന ആദ്യ ഇംഗ്ലണ്ട് ഓള്‍റൗണ്ടറെന്ന നേട്ടമാണ് നായകന്‍ നേടിയത്. മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍മാരും ഇതിഹാസങ്ങളുമായ ഇയാന്‍ ബോതം, ആന്‍ഡ്രു ഫ്‌ളിന്റോഫ് എന്നിവര്‍ക്കൊപ്പമാണ് സ്റ്റോക്‌സിനെ ആരാധകര്‍ നിര്‍ത്തുന്നത്. എന്നാല്‍ ഇരുവര്‍ക്കു പോലും സ്‌റ്റോക്‌സ് ഇപ്പോള്‍ സ്വന്തമാക്കിയ നേട്ടം അവകാശപ്പെടാനില്ല. 

ഇതിനൊപ്പം മറ്റൊരു നേട്ടവും സ്റ്റോക്‌സ് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിന്റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ 6,000ത്തിനു മുകളില്‍ റണ്‍സും 150നു മുകളില്‍ വിക്കറ്റും നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന നേട്ടത്തിലും സ്‌റ്റോക്‌സ് എത്തി. നിലവില്‍ 6,008 റണ്‍സും 197 വിക്കറ്റുകളുമാണ് സ്റ്റോക്‌സിനുള്ളത്. 

ഇതിഹാസ താരങ്ങളായ വെസ്റ്റ് ഇന്‍ഡീസിന്റെ സര്‍ ഗാരി സോബേഴ്‌സ്, ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ് എന്നിവരാണ് പട്ടികയിലുള്ള മറ്റു രണ്ട് പേര്‍. 8,032 റണ്‍സും 235 വിക്കറ്റുകളുമാണ് സോബേഴ്‌സിന്റെ പേരിലുള്ളത്. 13,289 റണ്‍സും 292 വിക്കറ്റുകളുമായി കാലിസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും