കായികം

അയര്‍ലന്‍ഡ് പര്യടനം; ഇന്ത്യയെ വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കും. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസിലാണ്. രണ്ട് ടെസ്റ്റ്, അഞ്ച് ടി20, മൂന്ന് ഏകദിന മത്സരങ്ങളാണ് വിന്‍ഡീസ് പര്യടനത്തിലുള്ളത്. 

ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര മാത്രമേ ഈ പര്യടനത്തിലുള്ളു. ഓഗസ്റ്റ് 18, 20, 23 തീയതികളിലാണ് ഈ മത്സരങ്ങള്‍. 

ഈ പോരാട്ടത്തിനുള്ള ടീമിന്റെ മുഖ്യ പരിശീലകനായാണ് ലക്ഷ്മണ്‍ വരുന്നത്. സിതാന്‍ഷു കോടക്, ഹൃഷികേശ് കനിത്കര്‍ എന്നിവരിലൊരാള്‍ താത്കാലിക ബാറ്റിങ് പരിശീലകനായിരിക്കും. ട്രോയ് കൂലെ, സയ്‌രാജ് ബഹുതുലെ എന്നിവരില്‍ ഒരാള്‍ ബൗളിങ് പരിശീലകനുമായിരിക്കും. 

കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിനേയും ലക്ഷ്ണ്‍ തന്നെയാണ് പരിശീലിപ്പിച്ചത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനേയും കഴിഞ്ഞ വര്‍ഷം ലക്ഷ്മണ്‍ പരിശീലിപ്പിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്