കായികം

ഇംഗ്ലണ്ടിന്റെ 'ബാസ്‌ബോള്‍', ഇന്ത്യയുടെ 'ദ്രാവ്‌ബോള്‍'; ഇതാ ഞങ്ങളുടെ 'പാക്‌ബോള്‍!'

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇംഗ്ലണ്ടിന്റെ 'ബാസ്‌ബോള്‍' പോലെ തങ്ങള്‍ക്കും അത്തരമൊരു തന്ത്രമുണ്ടെന്നും അതിന്റെ പേര് 'പാക്‌ബോള്‍' എന്നാണെന്നും വ്യക്തമാക്കി പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷൊയ്ബ് അക്തര്‍. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 28.3 ഓവറില്‍ 148 റണ്‍സ് വാരിയ പാക് ബാറ്റിങ് നിരയുടെ പ്രകടനം ചൂണ്ടിയാണ് അക്തറിന്റെ പാക്‌ബോള്‍ പ്രയോഗം. ഓവറില്‍ അഞ്ച് റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്താണ് പാക് താരങ്ങളുടെ കടന്നാക്രമണം. 

പാക്‌ബോളും കാര്യമായി മാറുകയാണോ എന്ന ചോദ്യമാണ് അക്തര്‍ ട്വിറ്ററിലൂടെ ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ 24 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ക്ഷണത്തില്‍ വാരിയിരുന്നു. ഇതോടെയാണ് ഈ പ്രകടനത്തിനു ദ്രാവ്‌ബോള്‍ എന്ന പേര് ആരാധകര്‍ നല്‍കിയത്. യശ്വസി ജയ്‌സ്വള്‍ (30 പന്തില്‍ 38), രോഹിത് ശര്‍മ (44 പന്തില്‍ 57), ശുഭ്മാന്‍ ഗില്‍ (37 പന്തില്‍ 29, പുറത്താകാതെ), ഇഷാന്‍ കിഷന്‍ (34 പന്തില്‍ 52, പുറത്താകാതെ) എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.

ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലകനായി മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കെല്ലം വന്നപ്പോള്‍ ടീമിന്റെ സമീപനത്തില്‍ വലിയ മാറ്റം വന്നിരുന്നു. ഇംഗ്ലണ്ട് ടീമിലൂടെ മക്കെല്ലം ടെസ്റ്റ് ക്രിക്കറ്റിനു മറ്റൊരു തലം കാണിച്ചു. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും കടന്നാക്രമണമെന്ന നയമാണ് ഈ തന്ത്രം. 

ഇതു പരക്കെ ബാസ്‌ബോള്‍ എന്നു അറിയപ്പെട്ടു. നിലവില്‍ ക്രിക്കറ്റ് നിഘണ്ടുവില്‍ ബാസ്‌ബോള്‍ ഇടംപിടിച്ചു. ബാറ്റിങിനിറങ്ങുമ്പോള്‍ കടന്നാക്രമിക്കുകയാണ് ഈ തന്ത്രത്തിന്റെ അടിസ്ഥാനം. ഇതിന്റെ ചുവടു പിടിച്ചാണ് ഇപ്പോള്‍ ദ്രാവ്‌ബോള്‍, പാക്‌ബോള്‍ വിശേഷങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു