കായികം

കരിയറില്‍ ആദ്യം;  സാത്വിക്- ചിരാഗ് സഖ്യം ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ഡബിള്‍സ് റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു ഇന്ത്യയുടെ പുരുഷ ഡബിള്‍സ് സൂപ്പര്‍ സഖ്യം സാത്വിക് സായ്‌രാജ് റാന്‍കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം. കരിയറില്‍ ഇതാദ്യമായാണ് സഖ്യം റാങ്കിങില്‍ ഇത്രയും മികച്ച സ്ഥാനത്തെത്തുന്നത്. 

കൊറിയ ഓപ്പണ്‍ ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടതാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റത്തിന്റെ അടിസ്ഥാനം. രണ്ടാം റാങ്കിലുണ്ടായിരുന്ന ചൈനയുടെ ലിയാങ് വി കെങ്- വാങ് ചാങ് സഖ്യത്തെയാണ് ഇരുവരും പിന്തള്ളിയത്. കൊറിയ ഓപ്പണ്‍ സെമിയില്‍ ചൈനീസ് സഖ്യത്തെ വീഴ്ത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലേക്ക് മുന്നേറിയത്. 

ഈ വര്‍ഷം ഇതടക്കം മറ്റ് രണ്ട് കിരീട നേട്ടങ്ങളും സഖ്യത്തിനു സ്വന്തമാണ്. ഈ വര്‍ഷം സ്വിസ് ഓപ്പണ്‍, ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടങ്ങളും ഇന്ത്യന്‍ സഖ്യം സ്വന്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു