കായികം

ഇന്ത്യക്കെതിരായ ഏകദിന പരമ്പര: ഷിംറോണ്‍ ഹെറ്റ്‌മെയര്‍ വിന്‍ഡീസ് ടീമില്‍; തിരിച്ചെത്തുന്നത് രണ്ടുവര്‍ഷത്തിന് ശേഷം 

സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിലേക്ക് സ്റ്റാര്‍ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറെ തിരിച്ചു വിളിച്ചു. ഇടം കയ്യന്‍ ബാറ്ററായ ഹെറ്റ്‌മെയര്‍ രണ്ടു വര്‍ഷമായി വെസ്റ്റിന്‍ഡീസ് ഏകദിന ടീമില്‍ കളിച്ചിട്ടില്ല. 2021 ജൂലൈയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഹെറ്റ്‌മെയര്‍ വെസ്റ്റിന്‍ഡീസിനായി അവസാനമായി ഏകദിന മത്സരം കളിച്ചത്. 

ഹെറ്റ്‌മെയര്‍ക്കു പുറമേ, ഫാസ്റ്റ് ബൗളര്‍ ഓഷെയ്ന്‍ തോമസിനെയും ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരികെ വിളിച്ചതായി ചീഫ് സെലക്ടര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് അറിയിച്ചു. ഫാസ്റ്റ് ബൗളര്‍ ജെയ്ഡന്‍ സീല്‍സ്, ലെഗ് സ്പിന്നര്‍ യാനിക് കാരി, പരിക്കില്‍ നിന്നും മുക്തനായ ഇടംകയ്യന്‍ സ്പിന്നര്‍ ഗുഡാകേഷ് മോട്ടി എന്നിവരെയും 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇത്തവണത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഹെറ്റ്‌മെയര്‍ക്ക് വിന്‍ഡീസ് ടീമിലേക്ക് തിരികെവരാന്‍ അവസരമൊരുക്കിയത്. റോയല്‍സിനായി 13 കളികളില്‍ നിന്ന് 299 റണ്‍സാണ് ഹെറ്റ്‌മെയര്‍ അടിച്ചു കൂട്ടിയത്. ഹെറ്റ്‌മെയറും ഓഷെയ്ന്‍ തോമസും ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ചീഫ് സെലക്ടര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് പ്രതീക്ഷ പ്രകടിപ്പിച്ചു. 

മുന്‍ നായകന്‍ ജേസണ്‍ ഹോള്‍ഡര്‍, നിക്കോളാസ് പൂരന്‍ എന്നിവര്‍ ടീമിലില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷായ് ഹോപ്പ് ആണ് വിന്‍ഡീസ് നായകന്‍. റോവ്മാന്‍ പവല്‍ വൈസ് ക്യാപ്റ്റന്‍. ഇന്ത്യക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് വിന്‍ഡീസ് കളിക്കുക. വ്യാഴാഴ്ച കെന്‍സിങ്ടണ്‍ ഓവലിലാണ് ആദ്യ മത്സരം. ജൂലൈ 29, ഓഗസ്റ്റ് 1 എന്നീ തീയതികളിലാണ് മറ്റു മത്സരങ്ങള്‍. ഇതിനു ശേഷം അഞ്ചു ട്വന്റി 20 മത്സരങ്ങളിലും വിന്‍ഡീസ് ഇന്ത്യക്കെതിരെ കളിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി