കായികം

'ഇനി പേസിന് മൂര്‍ച്ച കൂടും', ബുമ്ര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി; അയര്‍ലന്‍ഡിനെതിരെ രാജ്യത്തെ നയിക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന പേസര്‍ ജസ്പ്രിത് ബുമ്ര അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. അടുത്തമാസം നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ബുമ്രയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ബുമ്ര ക്യാപ്റ്റനായ 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. 

പുറത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് ദീര്‍ഘ നാളായി കളത്തില്‍ നിന്ന് ബുമ്ര വിട്ടുനിന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉണ്ടാവുക. ഓഗസ്റ്റ് 18, 20, 23 എന്നി തീയതികളിലാണ് മത്സരം. ഋതുരാജ് ഗെയ്ക് വാദാണ് വൈസ് ക്യാപ്റ്റന്‍. മലയാളിയായ സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. തിലക് വര്‍മ്മ, ജിതേഷ് ശർമ, എം സുന്ദര്‍, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍ തുടങ്ങിയവരാണ് ടീമിലുള്ള മറ്റംഗങ്ങള്‍. 

2022 സെപ്റ്റംബര്‍ മുതല്‍ താരം കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. അതിനിടെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പോരാട്ടത്തിനുള്ള ടീമില്‍ ബുമ്ര ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പുറംവേദന വീണ്ടും വില്ലനായതോടെ താരത്തിനു വിട്ടുനില്‍ക്കേണ്ടി വന്നു. നിലവില്‍ താരം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍