കായികം

ശസ്ത്രക്രിയക്ക് വിധേയനായി നദാല്‍; വിജയകരം 

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിന്നു പിന്‍മാറിയ റെക്കോര്‍ഡ് ചാമ്പ്യന്‍ റാഫേല്‍ നദാല്‍ ശസ്ത്രക്രിയക്ക് വിധേയനായി. താരത്തിന്റെ സര്‍ജറി വിജയകരമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 

ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതല്‍ താരം കളത്തില്‍ ഇങ്ങിയിട്ടില്ല. ആര്‍ത്രോസ്‌കോപിക്ക് ശസ്ത്രക്രിയക്കാണ് താരം വിധേയനായത്. ബാഴ്‌സലോണയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. 

ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടത്തിനിടെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് താരത്തിന് പരിക്ക് അലട്ടിയത്. പിന്നീട് കളത്തില്‍ ഇറങ്ങിയില്ല. 

ഫ്രഞ്ച് ഓപ്പണില്‍ ഇത്തവണ കളിക്കാനില്ലെന്ന് താരം വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ടെന്നീസ് ലോകം കേട്ടത്. ഫ്രഞ്ച് ഓപ്പണില്‍ റെക്കോര്‍ഡ് കിരീട നേട്ടമുള്ള നദാല്‍ 2005ല്‍ അരങ്ങേറിയ ശേഷം ആദ്യമായാണ് റോളണ്ട് ഗാരോസില്‍ ഇറങ്ങാത്തത്. അടുത്ത വര്‍ഷം വിരമിക്കുമെന്ന് നേരത്തെ തന്നെ നദാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി