കായികം

കഴിഞ്ഞ തവണ കൈവിട്ട ലോകകിരീടം ഇന്ത്യ ഉയര്‍ത്തുമോ?; ഓവലില്‍ ടെസ്റ്റ് പോരാട്ടത്തിന് ഇന്ന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍:  ലോക ടെസ്റ്റ് ക്രിക്കറ്റ്  ചാമ്പ്യന്‍മാര്‍ക്കായുള്ള പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ലണ്ടനിലെ ഓവലില്‍ വച്ചാണ് മത്സരം ആരംഭിക്കുക. നിലവിലെ റണ്ണറപ്പായ ഇന്ത്യയുടെ എതിരാളി കരുത്തരായ ഓസ്‌ട്രേലിയ ആണ്.

പ്രധാനതാരങ്ങളുടെ പരിക്കാണ് ഇന്ത്യയെ അലട്ടുന്നത്.  ഓവലിലെ പേസര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ആനുകൂല്യം നേടാമെന്ന വിശ്വാസത്തിലാണ് ഓസീസ് ടീം.പരിക്കാണ് ഇന്ത്യന്‍ ടീമിന്റെ ആദ്യ ആശങ്ക. പേസര്‍ ജസ്പ്രീത് ബുമ്ര, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, ബാറ്റര്‍മാരായ ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ പരിക്കുകാരണം ടീമിനൊപ്പമില്ല. പകരക്കാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറന്നത്.

2021ല്‍ ന്യൂസിലന്‍ഡിനുമുന്നില്‍ കൈവിട്ട കിരീടം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര നേടി ഒരുക്കം മികച്ചതാക്കുകയും ചെയ്തു. എന്നാല്‍, ഐപിഎല്‍ ടൂര്‍ണമെന്റിനുശേഷം കളിക്കാര്‍ക്ക് ഫൈനലിനായി വേണ്ടത്ര ഒരുങ്ങാന്‍ സമയം കിട്ടിയിട്ടില്ല. ഒരു സന്നാഹമത്സരംപോലും കളിച്ചില്ല. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ ഫൈനലിന് എട്ടുദിവസംമുമ്പ് മാത്രമാണ് ഇംഗ്ലണ്ടില്‍ എത്തിച്ചേര്‍ന്നത്. 

ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധാകേന്ദ്രം. ഐപിഎല്ലിന്റെ ഭാഗമല്ലാതിരുന്ന ഈ വലംകൈയന്‍ ബാറ്റര്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ സജീവമായിരുന്നു. സസെക്സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന പൂജാര കൗണ്ടിയില്‍ മൂന്ന് സെഞ്ചുറികള്‍ നേടി. ബാറ്റിങ് ശരാശരി 68. ഈ വര്‍ഷം എല്ലാ വിഭാഗം ക്രിക്കറ്റിലും മിന്നിയ യുവതാരം ശുഭ്മാന്‍ ഗില്ലും പ്രതീക്ഷയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും