കായികം

ബാഴ്‌സയിലേക്കും അല്‍ ഹിലാലിലേക്കുമില്ല; മെസി ഇന്റര്‍ മയാമിയില്‍, റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക്. താരത്തിനായി രംഗത്തുണ്ടായിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയേയും സൗദി അറേബ്യ ക്ലബ്ബ് അല്‍ ഹിലാലിനെയും ഒഴിവാക്കിയാണ് മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബിലേക്ക് മെസി എത്തുന്നത്. 

അര്‍ജന്റീനയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഹെര്‍നാന്‍ കാസിലോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ബെക്കാം, മെസിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 54 ദശലക്ഷം ഡോളറിന്റെ (ഏകദേശം 445 കോടി രൂപ) ഓഫറാണ് മയാമി, മെസിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. 

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ട മെസിക്കായി സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറുമായി രംഗത്തുണ്ടായിരുന്നു. അല്‍ ഹിലാല്‍ ഏകദേശം 3270 കോടി രൂപയാണ് മെസിക്കായി വാഗ്ദാനം ചെയ്തത്.പിന്നാലെ ബാഴ്സലോണയും താരത്തിനായി രംഗത്തെത്തി. കഴിഞ്ഞ ദിവസം മെസിയുടെ പിതാവും ഫുട്‌ബോള്‍ ഏജന്റുമായ യോര്‍ഗെ മെസി ബാഴ്‌സലോണ പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടെയുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. മെസി ബാഴ്‌സയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യോര്‍ഗെ മെസി പ്രതികരിക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി