കായികം

'ചരിത്രനേട്ടം'; ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്; ഇന്റര്‍ മിലാനെ തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ഇസ്താംബുള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടമാണിത്. 

ഈ സീസണിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്നാം കീരിടമാണിത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് കിരീടങ്ങളാണ് മാഞ്ചസ്റ്റര്‍ സിറ്റി സീസണില്‍ നേടിയിരുന്നത്. സിറ്റിയുടെ കിരീടനേട്ടം എഫ് സി ബാഴ്‌സലോണക്കൊപ്പം രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ പരിശീലകന്‍ പെപ് ഗാര്‍ഡിയോളക്കും അഭിമാനമുഹൂര്‍ത്തമാണ്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ഇന്റര്‍ മിലാനും ഗോളൊന്നും നേടാനായില്ല. കളിയുടെ 68-ാം മിനുട്ടില്‍ മധ്യനിര താരം റോഡ്രിഗോയാണ് സിറ്റിയുടെ നിര്‍ണായക ഗോള്‍ നേടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവഗുരുതരാവസ്ഥയില്‍

'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

നാരുകളാൽ സമ്പുഷ്ടം; അമിതവണ്ണം കുറയ്‌ക്കാൻ ഇവയാണ് ബെസ്റ്റ്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക