കായികം

ഫിഫ റാങ്കിങില്‍ ഇന്ത്യന്‍ മുന്നേറ്റം; 100ാം സ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ. ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യ 100ാം സ്ഥാനത്തെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. 

സാഫ് ചാമ്പ്യന്‍ഷിപ്പില്‍ സെമി ഉറപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യ റാങ്കിങില്‍ മുന്നേറിയത്. നേരത്തെ 101ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ടതടക്കമുള്ള നേട്ടങ്ങളും റാങ്കിങിലെ മുന്നേറ്റത്തിൽ നിർണായകമായി. ഫൈനലിൽ ലെബനാനെ വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും 100ല്‍ എത്തുന്നത്. നേരത്തെ 2018 മാര്‍ച്ച് 15ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ 99ാം സ്ഥാനത്തെത്തിയിരുന്നു. 

ലോക ജേതാക്കളായ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാമതും നില്‍ക്കുന്നു. നാലാം സ്ഥാനം ഇംഗ്ലണ്ടിന്.

ബെല്‍ജിയം അഞ്ചും ക്രോയേഷ്യ ആറും ഹോളണ്ട് ഏഴും ഇറ്റലി എട്ടും സ്ഥാനത്ത്. ഒന്‍പതാം സ്ഥാനത്ത് പോര്‍ച്ചുഗലാണ്. നാഷന്‍സ് ലീഗ് ജേതാക്കളായ സ്‌പെയിന്‍ പത്താം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു