കായികം

90ാം മിനിറ്റില്‍ മെസിയുടെ കിടിലന്‍ പാസ്, എംബാപ്പെയുടെ സൂപ്പര്‍ ഫിനിഷ്; വിജയം പിടിച്ച് പിഎസ്ജി

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ വിജയം പിടിച്ചു. 90ാം മിനിറ്റില്‍ എംബാപ്പെ നേടിയ നിര്‍ണായക ഗോളില്‍ ബ്രെസ്റ്റിനെ 2-1ന് വീഴ്ത്തിയാണ് പിഎസ്ജി വിജയം പിടിച്ചത്. 

37ാം കാര്‍ലോസ് സോളറിലൂടെ പിഎസ്ജി മുന്നിലെത്തിയപ്പോള്‍ 43ാം മിനിറ്റില്‍ ബ്രെസ്റ്റ് തിരിച്ചടിച്ചു. ഫ്രാങ്ക് ഹോളോറാറ്റാണ് അവര്‍ക്ക് സമനില സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ കിണഞ്ഞു ശ്രമിച്ചിട്ടും പിഎസ്ജി സൂപ്പര്‍ താര നിരയ്ക്ക് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് എംബാപ്പെയുടെ നിര്‍ണായക ഗോളില്‍ അവര്‍ വിജയം പിടിച്ചത്. മെസി നല്‍കിയ പാസ് ഓഫ് സൈഡ് ട്രാപ്പ് മറികടന്ന് എംബാപ്പെ സമര്‍ഥമായി വലയില്‍ കയറ്റി. 

ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോട് ഇരു പാദങ്ങളിലായി 3-0ത്തിന് തോറ്റ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതിന്റെ ക്ഷീണത്തിലാണ് പിഎസ്ജി ഫ്രഞ്ച് ലീഗില്‍ കളിക്കാനിറങ്ങിയത്. വിജയം അവര്‍ക്ക് ആശ്വാസമായി മാറി. 

27 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 66 പോയിന്റുമായി പിഎസ്ജി സുരക്ഷിതമായി മുന്നേറുന്നു. ഒരു മത്സരം കുറച്ചാണ് കളിച്ചതെങ്കിലും രണ്ടാമതുള്ള മാഴ്‌സയ്ക്ക് 26 കളികളില്‍ നിന്ന് 55 പോയിന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍