കായികം

അര്‍ധ സെഞ്ച്വറികളുമായി ഗാര്‍ഡ്‌നറും വോള്‍വാര്‍ഡും; ഡല്‍ഹിക്ക് മുന്നില്‍ 148 റണ്‍സ് ലക്ഷ്യം വച്ച് ഗുജറാത്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ 148 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഗുജറാത്ത് ജയ്ന്റ്‌സ്. ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് കണ്ടെത്തിയത്. 

ആഷ്‌ലി ഗാര്‍ഡ്‌നര്‍, ലോറ വോള്‍വാര്‍ഡ് എന്നിവരുടെ അര്‍ധ ശതകങ്ങളാണ് ഗുജറാത്തിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഹര്‍ലീന്‍ ഡിയോളും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

45 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സാണ് ലോറ എടുത്തത്. ഗാര്‍ഡ്‌നര്‍ 33 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം 51 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഹര്‍ലീന്‍ ഡിയോള്‍ 33 പന്തില്‍ നാല് ഫോറുകള്‍ സഹിതം 31 റണ്‍സ് കണ്ടെത്തി. 

ഓപ്പണര്‍ സോഫിയ ഡങ്ക്‌ലി നാല് റണ്‍സില്‍ പുറത്തായി. ദയാളന്‍ ഹേമലത ഒരു റണ്ണുമായി മടങ്ങി. 

ഡല്‍ഹിക്കായി ജെസ് ജോനാസെന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മരിസന്‍ കാപ്, അരുന്ധതി റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി