കായികം

കിലിയന്‍ എംബാപ്പെ ഫ്രാൻസിന്റെ പുതിയ ക്യാപ്റ്റന്‍

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി യുവ വിസ്മയം കിലിയന്‍ എംബാപ്പെയെ നിയമിച്ചു. ദീര്‍ഘ കാലം ക്യാപ്റ്റനും ഗോള്‍ കീപ്പറുമായിരുന്ന ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് യുവ താരത്തിന് ക്യാപ്റ്റന്റെ ആംബാന്‍ഡ് സമ്മാനിച്ചത്. 

ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമായ ലോറിസ് ലോകകപ്പിന് പിന്നാലെയാണ് വിരമിച്ചത്. 24കാരനായ പിഎസ്ജി താരം എംബാപ്പെ കോച്ച് ദിദിയര്‍ ദെഷാംപ്‌സുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തത്. അന്റോയിന്‍ ഗ്രിസ്മാനാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍.

ഫ്രാന്‍സിനായി 66 മത്സരങ്ങളാണ് ഇതുവരെയായി എംബാപ്പെ കളിച്ചിട്ടുള്ളത്. 2018ല്‍ ഫ്രാന്‍സിനെ രണ്ടാം ലോക കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് എംബാപ്പെ. 

ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരായ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും താരത്തിന്റെ ഹാട്രിക്ക് ഗോളുകള്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ട് വരെ എത്തിക്കാന്‍ താരത്തിന് സാധിച്ചു.  

ക്യാപ്റ്റനെന്ന നിലയിലുള്ള എംബാപ്പെയുടെ ആദ്യ പോരാട്ടം വെള്ളിയാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരെയാണ്. യൂറോ 2024ലേക്കുള്ള യോഗ്യതാ പോരാട്ടത്തിലാണ് ഫ്രാന്‍സ്- നെതര്‍ലന്‍ഡ്‌സ് പോരാട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും