കായികം

ആവേശം അണപൊട്ടി; ടീമിനെ വരവേറ്റ് അര്‍ജന്റീന ആരാധകര്‍; കണ്ണീര്‍ പൊഴിച്ച് മെസി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് നേടിയതിന്റെ ആഘോഷം അര്‍ജന്റീനയില്‍ തീര്‍ന്നിട്ടില്ല. കിരീട വിജയത്തിന് ശേഷം കഴിഞ്ഞ ദിവസം പാനമയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന് അര്‍ജന്റീന ടീം കളിക്കാനിറങ്ങിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ ആരാധകര്‍ തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് നല്‍കിയത് രാജകീയ സ്വീകരണം. 

മത്സരത്തിന് മുന്‍പ് ടീം ഗ്രൗണ്ടില്‍ അണിനിരന്നപ്പോള്‍ ആരാധകര്‍ വമ്പന്‍ ആരവം മുഴക്കിയാണ് ലോക ചാമ്പ്യന്‍മാരെ എതിരേറ്റത്. ആരാധകരുടെ സ്‌നേഹവും ആവേശവും കണ്ട് ഇതിഹാസ താരവും ക്യാപ്റ്റനും ലോകകപ്പ് വിജയത്തിലേക്ക് ടീമിനെ നയിക്കുന്നതില്‍ നിര്‍ണായകമായി നില്‍ക്കുകയും ചെയ്ത ലയണല്‍ മെസി വികാരനിര്‍ഭരനായി. താരം സന്തോഷം കൊണ്ട് കണ്ണീര്‍ പൊഴിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറി. 

മെസിക്കൊപ്പം ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും വികാരം നിയന്ത്രിക്കാന്‍ പാടുപെടുന്നത് വീഡിയോയില്‍ കാണാം. ഒപ്പം പരിശീലകന്‍ സ്‌കലോനിയും സമാന അവസ്ഥയിലായിരുന്നു. 

കഴിഞ്ഞ ദിവസം മെസി ഡിന്നര്‍ കഴിക്കാനായി പാലെര്‍മോയിലെ ഒരു റസ്‌റ്റോറന്റില്‍ എത്തിയപ്പോള്‍ അവിടേയ്ക്കും ആരാധകര്‍ ഒഴുകിയെത്തിയിരുന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് താരത്തെ പുറത്തിറക്കി കാറിലേക്ക് കൊണ്ടു പോയത്. 

ലോകകപ്പിന് ശേഷം ആദ്യ അന്താരാഷ്ട്ര പോരിനിറങ്ങിയ അര്‍ജന്റീന വിജയത്തോടെയാണ് കളം വിട്ടത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ പാനമയെ വീഴ്ത്തി. അവസാന നിമിഷത്തിലാണ് രണ്ട് ഗോളുകള്‍ വലയിലെത്തിച്ച് പാനമയുടെ പ്രതിരോധ കോട്ട പൊളിച്ച് അര്‍ജന്റീന വിജയം പിടിച്ചത്. മെസിയും അല്‍മഡയുമാണ് അര്‍ജന്റീനയ്ക്കായി വല ചലിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി