കായികം

ആരാധകര്‍ക്ക് നിരാശ; ലഖ്‌നൗവില്‍ കനത്ത മഴ; സൂപ്പര്‍ ജയ്ന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരിന് ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം നടക്കാനിരിക്കെ വേദിയാകുന്ന ലഖ്‌നൗവില്‍ കനത്ത മഴ. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് വിജയം തുടരാന്‍ സ്വന്തം തട്ടകത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ കഴിഞ്ഞ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഒരുങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളിയായി എത്തുന്നത്. 

മഴ മത്സരത്തിന് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. നിലവില്‍ മഴ തകര്‍ത്തു പെയ്യുകയാണ്. 

എട്ട് കളികളില്‍ നിന്ന് പത്ത് പോയിന്റുമായി ലഖ്‌നൗ രണ്ടാം സ്ഥാനത്തു നില്‍ക്കുകയാണ്. ആര്‍സിബി എട്ട് പോയിന്റുമായി ആറാം സ്ഥാനത്തും നില്‍ക്കുന്നു. 

സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ആര്‍സിബി ലഖ്‌നൗവിനോട് തോല്‍വി വഴങ്ങിയിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാഗ്ലൂര്‍ ഉയര്‍ത്തിയ 212 റണ്‍സിന്റെ വിജയ ലക്ഷ്യം ലഖ്‌നൗ അവസാന പന്തില്‍ മറികടന്നു. ഈ തോല്‍വിക്ക് അവരുടെ മണ്ണില്‍ പകരം ചോദിക്കാനാണ് ബാംഗ്ലൂര്‍ കച്ച മുറുക്കുന്നത്. 

കഴിഞ്ഞ മത്സരത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് കെഎല്‍ രാഹുലും സംഘവും വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്. പഞ്ചാബ് കിങ്‌സിനെ തകര്‍ത്തായിരുന്നു അവരുടെ ഉജ്ജ്വല വിജയം. അതേ ഫോം നിലനിര്‍ത്താനാണ് ടീം ഒരുങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു