കായികം

"മാപ്പ്, ആ യാത്ര ഒഴിവാക്കാൻ കഴിഞ്ഞില്ല"; വിഡിയോയുമായി മെസി

സമകാലിക മലയാളം ഡെസ്ക്

പിഎസ്ജി സഹതാരങ്ങളോട് ക്ഷമ ചോദിച്ച് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി. അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് മെസിയെ പിഎസ്ജി സസ്‌പെന്റ് ചെയ്തതിരുന്നു. യാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നെന്നും ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നുമാണ് മെസിയുടെ വിശദീകരണം. വിഡിയോ സന്ദേശത്തിലൂടെ‌യാണ് താരത്തിന്റെ വിശദീകരണം. 

"എല്ലാ തവണത്തെയും പോലെ കളി കഴിഞ്ഞ് ഒരു ഓഫ് ഡേ ആയിരിക്കുമെന്നാണ് വിചാരിച്ചത്. ഈ യാത്ര മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു, ഒഴിവാക്കാൻ കഴിഞ്ഞില്ല. മുമ്പ് ഞാനിത് ഒഴാവാക്കിയിരുന്നു. ടീം അം​ഗങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടതെന്നാണ് ക്ലബ്ബിന്റെ ആവശ്യം എന്നറിയാൻ കാത്തിരിക്കുകയാണ്", മെസി പറഞ്ഞു. 

രണ്ടാഴ്ചത്തേക്കാണ് പിഎസ്ജി മെസിയെ സസ്‌പെന്റ് ചെയ്തത്. സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് സന്ദർശനത്തിനായി മെസിയും കുടുംബവും സൗദിയിലെത്തിയത്. സൗദി യാത്രയ്ക്ക് മെസി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. ക്ലബ് അധികൃതർ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാൽ താരം കുടുംബത്തോടൊപ്പം സൗദി സന്ദർശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി