കായികം

സ്പാനിഷ് കപ്പിൽ മുത്തമിട്ട് റയൽ മാഡ്രിഡ്; 2014ന് ശേഷം ആദ്യം

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് കപ്പ് (കോപ്പ ഡെല്‍ റെ) കിരീടത്തില്‍ മുത്തമിട്ട് റയല്‍ മാഡ്രിഡ്. ഒസാസുനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കിരീടം നേടിയത്. അവരുടെ 20ാം കോപ്പ ഡെല്‍ റേ നേട്ടമാണിത്. 2014ന് ശേഷം ആദ്യമായാണ് അവര്‍ കിരീടം തിരിച്ചു പിടിക്കുന്നത്. 

ശക്തമായ വെല്ലുവിളിയാണ് ഫൈനലില്‍ ഓസാസുന ഉയര്‍ത്തിയത്. റോഡ്രിഗോ ഇരു പകുതികളിലായി നേടിയ ഗോളുകളാണ് റയലിന്റെ കിരീട നേട്ടത്തിലേക്കുള്ള വഴി വെട്ടിയത്. 

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ റോഡ്രിഗോയിലൂടെ റയല്‍ മുന്നിലെത്തി. എന്നാല്‍ 58ാം മിനിറ്റില്‍ ലുക്കാസ് ടോറോ ഒസാസുനയ്ക്ക് സമനില സമ്മാനിച്ചു.

ഇതോടെ പോരാട്ടം ആവേശകരമായി. റയലിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനം തന്നെ ഒസാസുന പുറത്തെടുത്തു. ഒടുവില്‍ 70ാം മിനിറ്റില്‍ റോഡ്രിഗോ തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ കിരീടം ഉറപ്പിക്കുകയായിരുന്നു. 

ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ഒന്നാം പാദത്തില്‍ ഇംഗ്ലീഷ് കരുത്തര്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാനിരിക്കെയാണ് റയലിന്റെ ഈ കിരീട നേട്ടം. ശക്തമായ പോരാട്ടം വരാനിരിക്കെ നേടിയ ഈ വിജയം അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു