കായികം

ഗുജറാത്തിനെ തളച്ച് മുംബൈ, 27റൺസ് ജയം; പോയന്റ് പട്ടികയിൽ മൂന്നാമത് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് ജയം. ഗുജറാത്തിനെ 27 റൺസിന് പരാജയപ്പെടുത്തിയ മുംബൈ പോയന്റ് പട്ടികയിൽ രാജസ്ഥാനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. മുംബൈ ഉയർത്തിയ 219 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ സാധിച്ചുള്ളൂ. 

32 പന്തിൽ 79 റൺസോടെ പുറത്താകാതെ നിന്ന റാഷിദ് ഖാന്റെ പ്രകടനമാണ് ഗുജറാത്തിനെ വലിയ തോൽവിയിൽ നിന്ന് രക്ഷിച്ചത്. 10 സിക്‌സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു റാഷിദിന്റെ ഇന്നിങ്സ്. 26 പന്തിൽ നിന്ന് 41 റൺസെടുത്ത ഡേവിഡ് മില്ലർ, 14 പന്തിൽ നിന്ന് 29 റൺസെടുത്ത വിജയ് ശങ്കർ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു. വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ എന്നിവർ രണ്ട് റൺസും നായകൻ ഹാർദിക് പാണ്ഡ്യ നാല് റൺസും മാത്രം നേടി നിരാശപ്പെടുത്തി. അഭിനവ് മനോഹർ 2, രാഹുൽ തെവാത്തിയ 14, നൂർ അഹമ്മദ് 1 എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. മുംബൈക്കായി ആകാശ് മധ്‌വാള മൂന്ന് വിക്കറ്റ് വീഴ്ത്തി. പിയുഷ് ചൗളയും കുമാർ കാർത്തികേയയും രണ്ട് വിക്കറ്റ് വീതം നേടി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ സൂര്യകുമാർ യാദവിന്റെ അപരാജിത സെഞ്ച്വറിക്കരുത്തിലാണ് മികച്ച സ്‌കോർ പടുത്തുയർത്തിയത്. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് മുംബൈ അടിച്ചുകൂട്ടിയത്. 49 പന്തുകൾ നേരിട്ട് ആറ് സിക്‌സും 11 ഫോറും സഹിതം സൂര്യകുമാർ 103 റൺസുമായി പുറത്താകാതെ നിന്നു. ടി20യിൽ താരം നേടുന്ന കന്നി സെഞ്ച്വറിയാണിത്. മലയാളി താരം വിഷ്ണു വിനോദ് 20 പന്തിൽ രണ്ട് വീതം സിക്‌സും ഫോറും സഹിതം 30 റൺസ് വാരി സൂര്യകുമാറിന് മികച്ച പിന്തുണ നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ