കായികം

19 വര്‍ഷത്തിനിടെ ഇതാദ്യം; ഫ്രഞ്ച് ഓപ്പണില്‍ നിന്ന് നദാല്‍ പിന്‍മാറി

സമകാലിക മലയാളം ഡെസ്ക്


പാരീസ്: പരിക്ക് കാരണം സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍  ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്‍മാറി. 19 വര്‍ഷത്തിനിടെ ആദ്യമായാണ് നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറുന്നത്.

മെയ് 22 മുതല്‍ ജൂണ്‍ പതിനൊന്നുവരെയാണ് ഫ്രഞ്ച് ഓപ്പണ്‍. പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലാണ് നിലവിലെ ചാമ്പ്യന്‍. 14 തവണ സിംഗിള്‍സ് കിരീടം നേടിയ റാഫേല്‍ നദാലിന്റെ പേരിലാണ് ഫ്രഞ്ച് ഓപ്പണ്‍ ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയതിന്റെ റെക്കോര്‍ഡ്. 2005ല്‍ തന്റെ അരങ്ങേറ്റത്തില്‍ തന്നെ 19ാം വയസില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടാനും നദാലിന് കഴിഞ്ഞിരുന്നു.

2022ല്‍ പതിനാലാം കീരീടനേട്ടവുമായി നദാല്‍ റെക്കോര്‍ഡ് ഇടുമ്പോള്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായമുളള താരം എന്ന നേട്ടവും തന്റെ പേരില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലക്ഷ്യമിട്ടത് പിണറായിയെ, ഹൈക്കോടതി അവസാനത്തെ കോടതിയല്ല; അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി

ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എല്ലാ ടി20 ലോകകപ്പുകളും കളിച്ച 2 പേര്‍! 'എവര്‍ ഗ്രീന്‍' രോഹിത്, ഷാകിബ്