കായികം

നിക്കോളാസ് പുരന്റെ കിടിലൻ ഫിഫ്റ്റി; കൊൽക്കത്തയെ കീഴടക്കാൻ ലഖ്നൗ 

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്സിന് മികച്ച സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. 30 പന്തിൽ നാല് ഫോറും അഞ്ച് സിക്‌സറും സഹിതം 58 റൺസെടുത്ത നിക്കോളാസ് പൂരാനാണ് ടോപ്പ് സ്കോറർ.

തകർച്ചയോടെയായിരുന്നു ലഖ്നൗവിന്റെ തുടക്കം. മൂന്നാം ഓവറിൽ മൂന്ന് റൺസ് മാത്രമെടുത്ത് കരൺ ശർമ്മ പുറത്തായി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്വിൻറൺ ഡികോക്കും പ്രേരക് മങ്കാദും ടീമിനെ പവർപ്ലേയിൽ 51 റൺസ് എത്തിച്ചു. പിന്നാലെ 26 റൺസെടുത്ത പ്രേരക് ഔട്ടായി. ഇതേ ഓവറിൽ മാർക്കസ് സ്റ്റോയിനിസും പുറത്തായി. പിന്നാലെ ക്വിൻറൺ ഡികോക്കിനൊപ്പം ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ ഒന്നിച്ചു. ക്രുനാൽ നിലയുറപ്പിക്കുന്നതിന് മുന്നേ പുറത്തായി, ഈ സമയം നാല് വിക്കറ്റ് നഷ്‌ടത്തിൽ 72 റൺസ് എന്ന നിലയിലായിരുന്നു ലഖ്നൗ. തൊട്ടടുത്ത പന്തിൽ ക്വിൻറൺ ഡികോക്കും പുറത്തായി. 28 പന്തിൽ 28റൺസ് നേടിയായിരുന്നു മടക്കം. 

ആറാം വിക്കറ്റിലാണ് നിക്കോളാസ് പൂരനും ആയുഷ് ബദോനിയും ഒന്നിച്ചത്. ഇരുവരും ചേർന്ന് 15 ഓവറിൽ ടീം സ്കോർ സ്കോർ 119ൽ എത്തിച്ചു. 18-ാം ഓവറിലെ അവസാന പന്തിൽ 25 റൺസ് നേടിയ ബദോനി പുറത്തായി. ഇതേ ഓവറിൽ രണ്ട് റൺസുമായി രവി ബിഷ്‌ണോയിയും ഔട്ടായി. കൃഷ്‌ണപ്പ ഗൗതവും നവീൻ ഉൾ ഹഖും പുറത്താകാതെ‌ യഥാക്രമം 11ഉം രണ്ടും റൺസ് നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി